പരുത്തി കയറ്റുമതി നിരോധനം പിന്‍‌വലിച്ചേക്കും

ശനി, 10 മാര്‍ച്ച് 2012 (22:00 IST)
PRO
PRO
പരുത്തി കയറ്റുമതി നിരോധനം ഇന്ത്യ ഉടന്‍ പിന്‍‌വലിച്ചേക്കും. പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണിതെന്ന് ഉന്നത കോണ്‍ഗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരുത്തി കയറ്റുമതി നിരോധനം പിന്‍‌വലിക്കുമെന്നാണ് സൂചന.

പരുത്തികയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ യു‌പി‌എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന് കണ്ടിരുന്നു. പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ രംഗത്തെത്തിയ കൃഷിമന്ത്രി ശരദ്പവാറുമായും പൃഥ്വിരാജ് ചൌഹാന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പരുത്തി കയറ്റുമതി നിരോധിച്ചത്. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇന്ത്യ പരുത്തി കയറ്റുമതി നിരോധിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന്, പരുത്തി കയറ്റുമതി നിരോധന നിയമം പുനപരിശോധിക്കാന്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരത്തെ നിയോഗിച്ചിരുന്നു.

English summary:

The government may soon lift the ban on cotton exports in the wake of widespread resentment against the move, Congress sources said on Saturday.

വെബ്ദുനിയ വായിക്കുക