മാദക റാണി പൂനം പാണ്ഡെ കന്നട സിനിമയില്‍ ഐറ്റം ഡാന്‍സുമായി എത്തുന്നു

ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (15:14 IST)
PTI
തെന്നിന്ത്യയില്‍ യുവാക്കളുടെ ഉറക്കം കെടുത്താന്‍ മാദകറാണി പൂനം പാണ്ഡെയെത്തുന്നു. കന്നട സിനിമ ലോകത്തേക്ക് ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് ഈ സെക്സ് റാണി കടന്നുവരുന്നത്.

PTI
കന്നഡ നടന്‍ രാജേഷ് ഹീറോയാകുന്ന “ലൌsവ് ഈസ് പോയിസണ്‍“ എന്ന ചിത്രത്തിലാണ് പൂനം പാണ്ഡെ തന്റെ ഐറ്റം ഡാന്‍സുമായി എത്തുന്നത്. നന്ദ പ്രഭുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

PTI
ഇത് വല്ലാത്ത ഒരു ഐറ്റം ഡാന്‍സാണ്, പ്രണയം സഫലമായ നായകനും കൂട്ടുകാര്‍ക്കൊപ്പം പഞ്ചാബി ഡാബയില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യണം, പൂനം പറയുന്നു. തനിക്ക് വല്ലാത്ത ആകാംഷയുണ്ട്. പൂനം കൂട്ടിച്ചേര്‍ത്തു

PTI
നേരത്തെ ബോളിവുഡിലെ മറ്റ് സെക്സ് ബോംബുകളായ മല്ലികാ ഷെറാവത്തും, യാന ഗുപ്തയും, രാഖി സാവാന്തും, മുമൈത് ഖാനുമെല്ലാം തെന്നിന്ത്യയില്‍ തങ്ങളുടെ ഐറ്റം നമ്പറില്‍ യുവാക്കളെ കോരിത്തരിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക