ശീവൊള്ളിയെ ഓര്‍ക്കുക

ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1044-1081) .മിന്നല്‍ കൊടിപോലെ മലയാള സാഹിത്യ വിഹായസ്സില്‍ തെളിഞ്ഞുമറഞ്ഞ കവിവൈദ്യനാണ് ശീവൊള്ളി .

1905 നവംബര്‍ 30 ന് -1081 വൃശ്ഛികം 15 ാം തീയതി -37 ാം വയസ്സിലായിരുന്നു അദ്ദേഹം അന്തരിച്ചത്.2005 ല്‍ അദ്ദേഹം മരിച്ചിട്ട് 100 കൊല്ലം കഴിഞ്ഞു. ഇത് അദ്ദെഹത്തിന്‍റെ 102ാം ചരമ ദിനം .

വെണ്‍മണി പ്രസ്ഥാനത്തിലെ കവികളിലൊരാളാണ് ശീവൊള്ളി തിരുവിതാംകൂറില്‍ പറവൂര്‍ താലൂക്കില്‍ അയിരൂര്‍ പകുതി വയലാദേശത്ത് ശീവൊള്ളി വടക്കേ മഠത്തില്‍ ഹരീശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ-നത്തിന്‍റെയും മകനായി കൊല്ലവര്‍ഷം 1044 ചിങ്ങം 24 ന് കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് ജ-നനം.

അര്‍ബ്ബുദം ബാധിച്ച അദ്ദേഹം മദിരാശിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. മലയാളത്തില്‍ കാല്‍പനിക പ്രവണതകളുടെ ആദ്യാങ്കുരങ്ങള്‍ പ്രകടിപ്പിച്ച ശീവൊള്ളിയുടെ അകാല നിര്യാണം സാഹിതിക്ക് കനത്ത നഷ്ടമാണ് വരുത്തിവച്ചത്.

വിനോദോപാധിയായിരുന്നു പ്രധാനമായും വെണ്‍മണികള്‍ക്കു കവിത. ശീവൊള്ളി ഫലിതപരിഹാസങ്ങളിലൂടെ ചിന്തയുടെ പുതുമേഖലകള്‍ തുറന്നിട്ടു.ഇവയില്‍ ദാതൂഹ്യ സന്ദേശവും സാരോപദേശശതകവുമേ പൂര്‍ണ്ണമായിട്ടുള്ളു.



ബാല്യത്തില്‍ തന്നെ സംസ്കൃതം പഠിച്ചു. ജ-ന്മവാസനകൊണ്ട് എട്ടാം വയസ്സുമുതല്‍ ശോകങ്ങള്‍ രചിച്ചു തുടങ്ങി. തൃപ്പൂണിത്തുറ എളേടത്ത് ഇട്ടീരി മൂസ്സതില്‍ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. ഗുരുവിനോടൊപ്പമുള്ള സഞ്ചാരം കൊണ്ട് വൈദ്യത്തില്‍ അവഗാഹം നേടുകയും ചെയ്തു.

ജോത്സ്യവും ചിത്രമെഴുത്തും ചെപ്പടിക്കളിയും കര്‍ണ്ണാടകം, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളും പഠിച്ചു. കേരള ചന്ദ്രികയില്‍ ശ്ളോകങ്ങള്‍ എഴുതിത്തുടങ്ങിയതു മുതലാണ് കവി എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.

വൈദ്യമായിരുന്നു ശീവൊള്ളിയുടെ ജ-ീവിതവൃത്തി. 1070 ല്‍ നാട്ടിലേക്ക് പോന്നു. 1071 ല്‍ വരിക്കഞ്ചേരി കുഞ്ചിയമ്മയെ വിവാഹം കഴിച്ചു.

വെണ്‍മണി പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ വെണ്‍മണി മഹന്‍ നന്പൂതിരിപ്പാടിന്‍റെ കവിതയോട് ചില സാദൃശ്യങ്ങള്‍ ശീവൊള്ളിയുടെ കവിത പുലര്‍ത്തുന്നുണ്ട്. ഫലിതമാണ് ശീവൊള്ളി പ്രധാനമായും ഉപയോഗിച്ച രസം.

മുക്തകങ്ങള്‍ രചിക്കുകയായിരുന്നു വെണ്‍മണികവികളുടെ ഇഷ്ടവിനോദം. കടയിലേക്ക് സാധനം വാങ്ങിക്കാന്‍ കൊടുത്തുവിടുന്ന കുറിപ്പുകള്‍ പോലും ശ്ളോകരൂപത്തിലാണവര്‍ എഴുതിയിരുന്നത്.

മുക്തകങ്ങളുടെ രചനയിലാണ് ശീവൊള്ളി ന-ന്പൂതിരി തന്‍റെ വ്യക്തിത്വം തെളിയിച്ചത്..പൂര്‍ണ്ണ ആശയം പ്രകാശിപ്പിക്കുന്ന നാലുവരി കവിത (ശ്ളോകം) യാണ് മുക്തകം. മുക്തകം എന്നാല്‍ മുത്ത്. മുത്തുപോലെ ലളിതവും സുന്ദരവുമായിരിക്കണം എന്നര്‍ത്ഥം.

സന്ദേശകാവ്യങ്ങളുടെ വികൃതാനുകരണങ്ങളെ പരിഹസിച്ച് രചിച്ച ദാതൂഹ്യസന്ദേശം, സംസ്കൃത നാടകങ്ങളുടെ അനുകരണത്തെ വിമര്‍ശിച്ചെഴുതിയ ദുസ്പര്‍ശ നാടകവും കുറിക്കുകൊള്ളുന്ന പരിഹാസ്യത്തിന് ഉദാഹരണങ്ങളാണ്. ദാതൂഹ്യസന്ദേശത്തോടെ സന്ദേശകാവ്യങ്ങളുടെ അതിപ്രസരം നിലച്ചു



ശീവൊള്ളിയുടെ പ്രധാന കൃതികള്‍ :

1 മദനകേതനചരിതം
2.സാരോപദേശ ശതകം
3. ദാതൂഹ്യസന്ദേശം
4. ഒരുകഥ
5. ദുസ്പര്‍ശ (നാടകം)
6. ഘോഷയാഗം (ഓട്ടന്‍ തുള്ളല്‍)


ശീവൊള്ളിയുടെ രചനാ ശൈലിക്ക് ഉദാഹരണങ്ങള്‍

''ചിന്താകരം തൊട്ടുചിന്തും പ്രഭയുടയമണിക്കോപ്പണി, ത്താളിമാരോ-
ടെന്തോ ചെന്താമരക്കണ്‍ മുനചെറുതു ചെറിച്ചുരച്ചും ചിരിച്ചും
ചെന്താരന്പന്‍ ചേരുക്കുന്നതിനു ചെറുതിരച്ചീല്ലീ മിന്നിച്ചുമത്തന്‍
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണിവരും-

പിട്ടു നേരിട്ടുകണ്ടേന്‍'' (ഒരു കഥ)

പച്ചമലയാള പദങ്ങള്‍ എത്ര സുന്ദരമായാണ് ശീവൊള്ളി പ്രയോഗിച്ചിരിക്കുന്നത്.

''ഇരുപതു പട്ടിണിരണ്ടേകാദശി
മറുദിനമെഴുമുപവാസമായി.
ഒരുമാസത്തില്‍ പിറ്റേദിവസം
തരമായി വന്നാലന്നേ ദിവസം
തരമായിവന്നാഅന്നേ ദിവസം
ഉരിയോനിഴയുഴക്കോ വീതം
വരിയോകാട്ടു കിഴങ്ങോവീതം
തരമായെന്നാല്‍ തിന്നുന്നവരൊരു
ശരമേല്‍ക്കുന്പോള്‍ ചത്തുകിടക്കും ''

(ഘോഷയാത്ര)

അയതുപോലെ ഭവാനെന്നായത
ബുദ്ധേ-പിശുക്കനാണെങ്കില്‍
ആയതുമതി ഞാനീവായ
തുറന്നില്ലമിണ്ടിയതുമില്ല''

(മലയാളപത്രാധിപര്‍ക്ക്)

വെബ്ദുനിയ വായിക്കുക