യവനികയ്ക്കപ്പുറത്തു നിന്ന് "കാലത്തിന്‍റെ കാര്യസ്ഥന്‍' കോള്‍ഷീറ്റു ചോദിച്ചപ്പോള്‍ വേണ്ടെന്നു വയ്ക്കാന്‍ മലയാള സിനിമയിലെ കാരണവര്‍ക്കായില്ല. ആ വിടവാങ്ങലിന് 2007 ല്‍ 6 വര്‍ഷമായി
2001 ഒക്റ്റോബര്‍ 8 ന് തിങ്കളാഴ്ച രാത്രി എട്ടരയോടെ ചെറായിയിലെ ശങ്കരാടി തറവാട്ടിലായിരുന്നു അന്ത്യം. ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി മൂന്നു മാസത്തോളമായി ശ്വാസകോശാര്‍ബുദ ബാധിതനായി കിടപᅲിലായിരുന്നു.
നടന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മേമന ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി തറവാട്ടുപേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്.
പറവൂര്‍ മേമന പരമേശ്വരന്‍ പിള്ളയുടെയും തോപ്പില്‍ പറമ്പില്‍ ജാനകിയമ്മയുടെ മൂത്തമകനാണ് ചന്ദ്രശേഖര മേനോന്‍ , 1924 ല്‍ ആയിരുന്നു ജനനം
കടവന്ത്ര ചെറുവരന്പത്ത് കുട്ടിപᅲാറു അമ്മയുടെയും നാരായണമേനോന്‍െറയും മകള്‍ ശാരദയാണ് ഭാര്യ. 1982 ല്‍ അന്പത്തിരണ്ടാം വയസ്സില്‍ വിവാഹിതനായ ശങ്കരാടിക്ക് കുട്ടികളില്ല. . അതിനു ശേഷം ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം.
PRO
PRO
നാല്പതുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് സᅤൂളില്‍ നിന്നും പുറത്താക്കി. മറ്റൊരു സᅤൂളില്‍ ചേര്‍ന്ന് പഠിച്ച ശങ്കരാടി ചന്ദ്രശേഖരമേനോന്‍ എറണാകുളം മഹാരാജാസില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റ് പാസ?ായി.
ബറോഡയില്‍ നിന്ന് മറൈന്‍ എന്‍ജിനീയറിങ്ങിനു പഠിക്കാന്‍ പോയതോടെ ഇടതുപക്ഷ സഹചാരിയായി. ബിരുദം നേടി തിരിച്ചെത്തിയശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ജയില്‍ശിക്ഷ അനുഭവിച്ചു. പിന്നെ മുംബൈയില്‍ പോയി പത്ര പ്രവര്‍ത്തകനായി. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രസിദ്ധീകരണമായ 'ഫിലിം സ്റ്റാറിന്‍റെ' സ്ഥാപകനും പത്രാധിപരുമായിരുന്നു.
എറണാകുളത്ത് തിരിച്ചെത്തി പാര്‍ട്ടി പ്രവര്‍ത്തകനായി. ഇക്കാലത്ത് പി.ജെ. ആന്‍റണിയുമായി അടുപᅲത്തിലാവുകയും നാടകരംഗത്ത് എത്തുകയും ചെയ്കു. കുഞ്ചാക്കോയുമായി പരിചയപെᅲടാനിയായത് ജീവിതത്തിലെ വഴിത്തിരിവായി. "കടലമ്മ' യില്‍ സത്യന്‍െറ അച്ഛനായി അഭിനയിക്കാന്‍ കുഞ്ചാക്കോ അവസരം നല്‍കി.
പിന്നീട് അവസരങ്ങള്‍ ശങ്കരാടിയെ തേടിയെത്തുകയായിരുന്നു. സത്യന്‍, കൊട്ടാരക്കര എന്നിവര്‍ മുതല്‍ ബോബന്‍ കുഞ്ചാക്കോ വരെയുള്ളവരുമൊത്ത് ശങ്കരാടി അഭിനയിച്ചു. 1969ലും 70ലും 71ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
മലയാളത്തില്‍ സ്വഭാവനടന്‍ എന്ന് നൂറു ശതമാനവും വിശേഷിപᅲിക്കാന്‍ കഴിയുന്ന ഒരേയൊരു നടന്‍ ശങ്കരാടിയായിരുന്നു. ഏതു റോളിലഭിനയിച്ചാലും ജീവിതത്തില്‍ നമുക്കടുത്തറിയാവുന്ന ഒരാളെന്ന അനുഭവമുണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു-
നാടകത്തില്‍നിന്ന് സിനിമയിലെത്തുന്ന നടന്മാര്‍ക്ക് സാധാരണയുണ്ടാകുന്ന നാടകത്തിന്‍റെ ഹാങ്ഓവര്‍ ശങ്കരാടിയെ തൊട്ടുതെറിച്ചിരുന്നില്ലെ റിയലിസ്റ്റിക്കായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു ശങ്കരാടി.
ഒരിക്കലും മടുപᅲിക്കാത്ത നടനാണെന്ന് തെന്ന്യന്ത്യയിലെ സൂപ്പര്‍ നടന്‍ കമല്‍ഹാസന്‍ അനുസ്മരിച്ചു .സക്രീനില്‍ ഒരിക്കലും മടുപ്പിക്കാത്ത നടനായിരുന്നു അദ്ദേഹം
ഭക്ഷണകാര്യത്തില്‍ തീര്‍ത്തും വ?ത്തിപാലിച്ചിരുന്ന നടനായിരുന്നു അദ്ദേഹം. അഭിനയത്തിന്‍െറ കാര്യത്തിലും അങ്ങനെതന്നെ. അമിതാഭിനയം ഒരിക്കലും ശങ്കരാടിയുടെ ന്യൂനതയായിരുന്നില്ല,