ദാരിദ്ര യോഗഫലം സത്യമോ ?; ജ്യോതിഷം പറയുന്നത്

Webdunia
വ്യാഴം, 26 ജൂലൈ 2018 (16:47 IST)
ജ്യോതിഷ വിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് നമ്മുടേത്. എന്തിനും ഏതിനും ഭാവിയും ബന്ധപ്പെട്ട കാര്യങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിനു വലിയ പ്രാധാന്യമുണ്ട്. ചടങ്ങുകള്‍ നടത്തുന്നതിനും നല്ല കാര്യങ്ങള്‍ക്കുമായി ജ്യോതിഷനെ സമീപിക്കുന്നതാണ് എല്ലാവരുടെയും ശീലം. ജീവിതത്തിലെ നല്ല കാലത്തെയും മോശം കാലത്തെയും തിരിച്ചറിയാനും മനസിലാക്കാനും ജ്യോതിഷത്തിനു സാധിക്കുമെന്നാണ് വിശ്വാസം.

ഇതിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് ദാരിദ്രയോഗഫലം എന്നത്. ഈ വാക്ക് കേട്ടുപരിചയമുള്ളതല്ലാതെ എന്താണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ദാരിദ്രയോഗത്തിൽ ജനിച്ചവൻ ഭാഗ്യഹീനനായും, ചക്ഷുശ്രോത്രജിഹ്വാദികൾക്ക് വൈകല്യമുള്ളവനായും, അപകടബുദ്ധിയായും, ഭാര്യാപുത്രാദികളാൽ കൂടാത്തവനായും, ഭക്ഷണത്തിലും സ്ത്രീസുഖത്തിലും മാത്രം താൽപര്യമുള്ളവനായും, സമ്പത്ത് നശിച്ചവനായും, അംഗവൈകല്യമുള്ളവനായും ഭവിക്കും. രേകായോഗത്തിന്റെ ഫലങ്ങൾ ഏറെകുറെ ദാരിദ്രയോഗത്തിലും ഉണ്ടാകുന്നു.

അതേസമയം, ഈ വിശ്വാസത്തിന് പ്രതിവിധിയും ജ്യോതിഷം കല്‍പ്പിച്ചു നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article