പൗര്‍ണമി ദിവസം വിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ ജീവിത വിജയം ഉറപ്പ്

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (10:03 IST)
പുരാതന കാലം മുതല്‍ ഭാരതീയര്‍ ചന്ദ്രഗ്രഹണത്തിനും ആ സമയത്തിനും ചില പ്രത്യേകതള്‍ കല്‍പ്പിച്ചു നല്‍കുന്നുണ്ട്. മകരമാസത്തിലെ പൗര്‍ണമി ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.

മകരമാസത്തിലെ പൗര്‍ണമി ദിവസത്തില്‍ ചന്ദ്രഗ്രഹണം നടക്കുന്നതിനാല്‍ ജീവിത വിജയം കൈവരിക്കുന്നതിനും മികച്ച ജീവിത നിലവാരം കണ്ടെത്തുന്നതിനും എളുപ്പമാണ്.

പൗര്‍ണമി നാളിലെ ചന്ദ്രഗ്രഹണ സമയത്ത് മുഴുവന്‍ വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

അതേസമയം, ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പായി ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കുന്നതും നല്ലതാണ്. ശിവനാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പാലിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ ദോഷങ്ങള്‍ പിന്തുടര്‍ന്നേക്കാം എന്നും വിശ്വാസമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article