വിവാഹ ജീവിതത്തിന് ജാതകപ്പൊരുത്തം അനിവാര്യം ?

Webdunia
ശനി, 23 ജൂണ്‍ 2018 (12:16 IST)
ജാതകപ്പൊരുത്തം വിവാഹ ജീവിതത്തിന് അനിവാര്യമായ ഒന്നാണോ എന്ന് പലരും ചോദിക്കാറുണ്ട്. ജാതക പൊരുത്തം ഒക്കാത്തതിനാൽ നിരവധി പേർ ഇപ്പോഴും വിവാഹിതരാകാനാകാതെ വിശമികുന്നുണ്ടാവും. വിവഹപ്പൊരുത്തം ഉള്ളവർ പിന്നീട് പ്രശ്നങ്ങൾ ഉണ്ടായി പിരിയാറുണ്ടല്ലോ എന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം. 
 
ജാതക പൊരുത്തം നോക്കി  വിവാഹം കഴിക്കുന്നതാണ് ഉത്തമം. ഇതിലൂടെ മാത്രമേ മറ്റെന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ കൂടി ഉണ്ടോ എന്ന് അറിയനാകൂ. എന്നാൽ ജാതാക പൊരുത്തത്തേക്കാളെല്ലാം വേണ്ടത് മാനസികമായ ഐക്യവും പൊരുത്തവുമാണ്. ഇതില്ലാതെ ജാതകങ്ങൾ ചേർന്നതുകൊണ്ട് കാര്യമില്ല എന്ന് ജ്യോതിഷികൾ പറയാറുണ്ട്. 
 
മനസുകൾ തമ്മിൽ നല്ല ഐക്യമുള്ളവർക്ക് മറ്റു ദോഷങ്ങൾ ഒന്നും ഇല്ലെങ്കിൽ വിവാഹ പൊരുത്തം ഇല്ലെങ്കിലും വിവാഹം കഴിക്കാം എന്ന് ചില ജ്യോതിഷ പണ്ടിതൻ‌മാർ പറയാറുണ്ട്. ജാതക പൊരുത്തം ഒത്തവർ പോലും പിന്നിട് പ്രശ്നങ്ങൾ ഉണ്ടായി പിരിയുന്നതിനു പിന്നിൽ മാനസികമായ പൊരുത്തം ഇല്ലാത്തതാണ് എന്നതാണ് വാസ്തവം. 

അനുബന്ധ വാര്‍ത്തകള്‍

Next Article