റെയിൽവേ സ്റ്റേഷനുകളിലും പാളത്തിന് സമിപത്തുമെല്ലാം സെൽഫി എടുക്കുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സാഹചര്യത്തിൽ ഇനി സ്റ്റേഷകളിലും പരിസരത്തിത്തും സെൽഫി എടുക്കേണ്ട എന്ന കർശന നിലപാട് എടുത്തിരിക്കുകയാണ് റെയിൽവേ. സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് റെയിൽവേയുടെ പുതിയ നടപടി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കും ക്രമേണ ഇത് എല്ലാ ട്രെയിനുകളിലേക്കും സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്റ്റേഷൻ മലിനമാക്കുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.