ഉദ്യോഗസ്ഥര്‍ക്ക് മയൂരാസനം

ഇന്നത്തെ ജീവിത സാചര്യങ്ങളില്‍ ആവശ്യത്തിനുള്ള ശാരീരികായാസം ലഭിക്കാത്തതിനാല്‍ പലവിധ രോഗങ്ങള്‍ സാധാരണമാണ്. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ദഹന സംബന്ധിയായ രോഗങ്ങള്‍ സാധാരണമാവുന്നതിനും കാരണമിതാണ്. ഇതിനും യോഗയില്‍ പരിഹാരമുണ്ട്.

മയൂരാസനം ശീലിച്ചാല്‍ ഉദര സംബന്ധിയായ രോഗങ്ങള്‍, വായു ക്ഷോഭം തുടങ്ങിയവയ്ക്ക് ശമനം ലഭിക്കും.

സ്വായത്തമാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു ആസനമാണിത്. കൈമുട്ടുകള്‍ നാഭിയില്‍ ഉറപ്പിച്ച് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയാണ് മയൂരാസന സ്ഥിതി. ഇതില്‍ ശരീരം ലംബമായി നില നില്‍ക്കും. ശ്വാസം ഉള്ളിലേക്കെടുത്ത് ശരീരം ഉയര്‍ത്തുകയും വെളിയിലേക്ക് വിട്ട് താഴ്ത്തുകയും വേണം.

ദുര്‍മ്മേദസ് കുറയ്ക്കാനും ശരീര ബലം വര്‍ദ്ധിപ്പിക്കാനും ഈ ആസനം ഉത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍