യോഗയെ കുറിച്ച് അറിയൂ

Webdunia
വ്യാഴം, 21 ഫെബ്രുവരി 2008 (08:59 IST)
WDWD
സംസ്കൃതത്തിലെ യുജ് എന്ന പദത്തില്‍ നിന്നാണ് യോഗ എന്ന പദത്തിന്‍റെ ഉത്ഭവം. ബന്ധിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, കൂട്ടിച്ചേര്‍ക്കുക, നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളുണ്ട്.ഐക്യം ,സമ്മേളനം എന്നിങ്ങനെയും ഇതിനെ വിശദീകരിക്കാം.

മനസ്, ശരീരം, ആത്മാവ് എന്നിവയുടെ പൂര്‍ണ്ണമായ ഐക്യമാണ് യോഗ അര്‍ത്ഥമാക്കുന്നത്.നാ‍ഡികള്‍ക്ക് ആയാസ രാ‍ഹിത്യം നല്‍കാനും ജീവിതത്തില്‍ സമ്മര്‍ദ്ദമില്ലാതാക്കാനും യോഗ പ്രയോജനം ചെയ്യും.

ഒരാള്‍ക്ക് സ്വന്തം ലക്‍ഷ്യത്തിലെത്താനുള്ള ആത്മീയമായ മാര്‍ഗ്ഗമായി യോഗയെ കണക്കാക്കാം. എന്നാല്‍, ലക്‍ഷ്യം കൈവരിക്കാന്‍ കര്‍ശനമായ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിത ശൈലി, സാന്മാര്‍ഗ്ഗികമായ നിയന്ത്രണങ്ങള്‍, സ്വയം നിയന്ത്രണം എന്നീ ചിട്ടകള്‍ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇവ മൂന്നും ഒരുമിച്ച് ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ വിവരണാ‍തീതമാണ്. ഈ മൂന്ന് ചിട്ടകളും ശരിയായ രീതിയില്‍ പാലിച്ചിട്ടുള്ള ഒരാള്‍ക്ക് മനസ്സിനെ പൂര്‍ണ്ണ നിയന്ത്രത്തിലാക്കാന്‍ കഴിയും. ഇത് അയാള്‍ക്ക് ആത്മീയമായ ഉണര്‍വ് നല്‍കും. ഒരിക്കല്‍ മനസ്സും ആത്മാവും തമ്മില്‍ ഐക്യം ഉടലെടുത്താല്‍ അയാളുടെ ശരീരവും ഈ അവസ്ഥയ്ക്ക് ഒത്ത് ഉയരുന്നതാണ്.


WDWD
കാലക്രമേണ, മനസില്‍ സമൂലവും ശുഭകരവുമായ മാറ്റം ഉണ്ടാകുന്നത് യോഗ പരിശീലിക്കുന്ന ആള്‍ക്ക് അനുഭവേദ്യമാകും.അയാളുടെ മാറിയ ജീവിത ശൈലിയില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും.

യോഗാസനത്തിന്‍റെ അടിസ്ഥാനം

യോഗാസനത്തിന് ഉറച്ച രണ്ട് അടിസ്ഥാന തത്വങ്ങളുണ്ട്. അത് ശാരീരികവും ആത്മീയവുമാണ്.
ശാരീരിക വിഷയത്തില്‍ ആസനങ്ങള്‍, ക്രിയകള്‍, ബന്ധനം, പ്രാണായാമം എന്നിവയും നാല് മുദ്രകള്‍മാണ് ഉള്ളത്. ശരിയായ രീതിയില്‍ ഇത് പരിശീലിക്കുന്നത് ശരീരം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നു. ഇതോടൊപ്പം യോഗ പരിശീലിക്കുന്ന ആളുടെ മനസും ആത്മീയമായ പുരോഗതി കൈവരിക്കുന്നു. സ്വയം തിരിച്ചറിയലും മനസിന്‍റെ നിയന്ത്രണവും അണ് ആത്മീയമായ ഉന്നതിയിലൂടെ നേടുന്നത്. ഇത്തരം കഴിവുകള്‍ ആര്‍ജ്ജിച്ച ജിവിച്ചിരിക്കുന്ന ഉദാഹരണമാണ് ഒരു യോഗ പരിശീലകന്‍(യോഗ ഗുരു).

ഈ ചാനലിലൂടെ 30 ആസനങ്ങളെ കുറിച്ച് ഞങ്ങള്‍ വിശദീകരിക്കും. ഓരോ ആഴ്ചയിലും ഓരോ പുതിയ ആസനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിവ് ലഭിക്കും. ആരോഗ്യകരമായ ജീവിതത്തിന് ഞങ്ങളോടൊപ്പം പോന്നോളൂ...