മദ്യപിക്കുന്ന സ്ത്രീകൾ ഇതുവല്ലതും അറിയുന്നുണ്ടോ?

Webdunia
ബുധന്‍, 10 ജൂലൈ 2019 (11:45 IST)
ഇന്ന് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും മദ്യപിക്കുന്നവരാണ്. പുതിയ പഠനം അനുസരിച്ച് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുന്ന സ്ത്രീകളില്‍ മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്നാണ് കണ്ടെത്തല്‍.
 
യു.എസിലെയും ചൈനയിലെയും ആളുകള്‍ക്കിടയിലും നടത്തിയ സി.എം.എ.ജെ. ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ജീവിതകാലം മുഴുവന്‍ മദ്യംവര്‍ജിച്ച പുരുഷന്മാരിലും സ്ത്രീകളിലും മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്ന് കണ്ടെത്തിയത്.
 
സ്ത്രീകളിലെ ചയാപചയ പ്രവര്‍ത്തനങ്ങളും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക തന്നെവേണം.
 
സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദത്തിന് 20 ശതമാനം കാരണമാകുന്നത് മദ്യപാനമാണെന്ന് റിപ്പോർട്ടുകൾ. കാന്‍സറും വൃക്കരോഗങ്ങളുമടക്കം മാനസിക പ്രശ്നങ്ങള്‍ക്കുവരെ മദ്യപാനം കാരണമാകുന്നു.  
 
മദ്യപാനത്തിന്റെ ഉപയോഗം മൂലം ഇത്തരത്തില്‍ സ്തനാര്‍ബുദം വന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. മദ്യം കഴിക്കുന്നതിനു മുന്‍പ് മദ്യം എന്താണെന്നും അതു കഴിക്കുന്നതു മൂലമുള്ള അനന്തരഫലങ്ങള്‍ എന്താണെന്നും ഓരോരുത്തരും അറിയേണ്ടത് അത്യാവശ്യമാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article