സ്‌ത്രീകളിലെ യൂറിനറി ഇൻഫക്ഷൻ തടയാം, ഈ മാർഗ്ഗങ്ങളിലൂടെ!

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (14:33 IST)
യൂറിനറി ഇൻഫക്ഷൻ അല്ലെങ്കിൽ മൂത്രാശയ അണുബാധ കൂടുതൽ പ്രശ്‌നമായി വരുന്നത് സ്‌ത്രീകൾക്കാണ്. ബാക്‌ടീരിയ മൂത്രദ്വാരത്തിൽ നിന്ന് മൂത്രാശയത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത് മൂത്രാശയ അണുബാധയെന്ന വില്ലനകുന്നത്. കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഇതിന് പ്രതിവിധിയായി വിദഗ്ധർ പറയുന്നത്.
 
എന്നാൽ ഇത് വരാതിരിക്കാൻ സ്വയം ശ്രദ്ധ കൊടുത്താൽ മതി. എല്ലാ ദിവസവും ആറോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കുക. മൂത്രമൊഴിക്കാൻ തോന്നുന്ന സമയം തന്നെ അത് ചെയ്യുക. കുറച്ച് കഴിയട്ടെ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്നത് ഇൻഫക്ഷൻ ഉണ്ടാകുന്നതിന് സാധ്യത കൂട്ടും.  മൂത്രമൊഴിച്ചതിന് ശേഷം കോട്ടൺ തുടി ഉപയോഗിച്ച് വെള്ളത്തിന്റെ അംശം ഇല്ലാതെ വൃത്തിയാക്കേണ്ടതുമുണ്ട്.
 
അടിവസ്‌ത്രം കോട്ടൺ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുഷിഞ്ഞ അടിവസ്‌ത്രം ധരിക്കുന്നത് അണുബാധത സാധ്യത കൂട്ടുന്നതിനാൽ എല്ലാ ദിവസവും അടിവസ്‌ത്രം മാറ്റുക. സ്വകാര്യ ഭാഗങ്ങളിൽ മുറിവോ മറ്റോ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കണ്ട് മരുന്ന് വാങ്ങിക്കുക, അല്ലാതെ സ്വയം ചികിത്സ നടത്തുന്നത് അണുബാധ ഉണ്ടാകുന്നതിന് കാരണമായേക്കാം.
 
ഇതിനെല്ലാം പുറമേ, ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക. വിവാഹം കഴിഞ്ഞ സ്‌ത്രീകളിൽ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article