ആദ്യമാസത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഫെബ്രുവരി 2022 (11:33 IST)
ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ് ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല. ശരീരത്തിന്റെ താപനില ഇടയ്ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഡോക്ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല. 
 
അടിക്കടി മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്ത്രീള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ ഗര്‍ഭം സ്ഥിരീകരിക്കാം. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച് മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്‍ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് യാത്രകള്‍കൊണ്ട് ഒരു വിധത്തിലും ആയാസമുണ്ടാകരുത്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍ പാടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article