അവിവാഹിതരായ സ്‌ത്രീകളിലെ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം കുത്തനെ ഉയര്‍ന്നു
തിങ്കള്‍, 29 ജനുവരി 2018 (11:05 IST)
രാജ്യത്തെ പതിനഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലുള്ള അവിവാഹിതരായ സ്‌ത്രീകളില്‍ ഗർഭനിരോധന ഉറകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
2015 - 16ലെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം ആറ് മടങ്ങിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഇരുപതിനും 24നും ഇടയിലുള്ള പെണ്‍കുട്ടികളാണ്. മണിപ്പൂർ, ബീഹാർ, മേഘാലയ എന്നിവിടങ്ങളിലെ 24 ശതമാനം സ്‌ത്രീകള്‍ മാത്രമാണ് ഗർഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത്. 76 ശതമാനം ഉറകള്‍ ഉപയോഗിക്കുന്ന പഞ്ചാബാണ് മുന്നിൽ.
15നും 49നും ഇടയിലുള്ള 54 ശതമാനം സ്‌ത്രീകളും ഗർഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്കിടയിലുള്ള പത്ത് ശതമാനം പേര്‍ മാത്രമാണ് ഉറകള്‍ ഉപയോഗിക്കുന്നത്.
അതേസമയം, രാജ്യത്തെ 99 ശതമാനം സ്‌ത്രീകള്‍ക്കും ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.