ഭര്‍ത്താവിന് തല്ലാന്‍ അവകാശമുണ്ടെന്ന് മലയാളിപ്പെണ്ണുങ്ങള്‍!

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (11:39 IST)
PRO
PRO
ഭര്‍ത്താവ് തല്ലുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് കേരളീയരായ സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ വിവാഹിതരായ സ്ത്രീകളില്‍ 65.7 ശതമാനവും വിശ്വസിക്കുന്നത് ഭര്‍ത്താവിന് തങ്ങളെ തല്ലാന്‍ അവകാശമുണ്ടെന്നാണ്.
ഇന്ത്യയിലെ ലിംഗ സമത്വത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അതേസമയം പുരുഷന്മാരില്‍ 54.2 ശതമാനം പേര്‍ മാത്രമാണ് ഭാര്യയെ തല്ലുന്നതിനോട് യോജിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഭര്‍ത്താവിനെ വിലക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് 59.2 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു.

കേരളത്തിലെ സ്ത്രീകളെക്കുറിച്ച് വേറെയും പരാമര്‍ശങ്ങളുണ്ട്. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ്. കേരളത്തില്‍ നടക്കുന്ന 99.4% പ്രസവങ്ങള്‍ക്കും കൃത്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. അതിനാല്‍ ശിശുമരണനിരക്കുകളും വളരെ കുറവാണ്. പ്രഫഷണല്‍ മേഖല ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്തുണ്ട്.

എന്നാല്‍ അടുത്ത ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ 12.5 ശതമാനത്തോളമാണ്.

English Summary: There has been a marginal increase in the country's sex ratio from 933 in 2001 to 940 in 2011, significant variations exist among the states, with Kerala and Puducherry recording a sex ratio in favour of women.