ഉടന്‍ വിവാഹിതയാകുമെന്ന് മീര നന്ദന്‍

വ്യാഴം, 13 ജൂണ്‍ 2013 (15:01 IST)
PRO
PRO
മുല്ല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയനായികയായി മാറിയ മീരനന്ദന്‍ വിവാഹിതയാകുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് മീര തന്റെ വിവാഹക്കര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ വരന്‍ ആരാണെന്നോ വിവാഹം എപ്പോഴാണെന്നോ വെളിപ്പെടുത്താന്‍ മീര തയ്യാറായില്ല. സിനിമാ ജീവിതത്തിന്റെ തിരക്കുകള്‍ കാരണം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നേരത്തെ മീര പ്രതികരിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കവേ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് മീര ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് മീര ബിഗ് സ്ക്രീനിലെത്തുകയായിരുന്നു. ഇപ്പോള്‍ മീര അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചുവരികയാണ്.

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത മീര മോഹന്‍ലാലിനൊപ്പം ലോക്പാല്‍ എന്ന സിനിമയിലും അഭിയിച്ചിരുന്നു. നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയുമാണ് മീര.

വെബ്ദുനിയ വായിക്കുക