ആരാണ് ദേവയാനി ഖോബ്രഗഡെ?

വെള്ളി, 20 ഡിസം‌ബര്‍ 2013 (16:10 IST)
PRO
PRO
അമേരിക്കയില്‍ അറസ്റ്റിലായി അപമാനിക്കപ്പെട്ട ദേവയാനി ഖോബ്രഗഡെയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. വീട്ടുവേലക്കാരിയുടെ വിസയില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനിയ്ക്കെതിരെ കേസെടുത്തത്. സംഭവങ്ങളുടെ പേരില്‍ ഇന്ത്യ-യുഎസ് ബന്ധം വഷളാകുന്ന ഘട്ടം വരെ എത്തിനില്‍ക്കുകയാണ്. ദേവയാനി അകപ്പെട്ട കേസിനെക്കുറിച്ച് ഏവര്‍ക്കും അറിയാമെങ്കിലും ആ വ്യക്തിയെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും അറിവുണ്ടാകില്ല.

അടുത്ത പേജ്- പഠിച്ചത് വൈദ്യശാസ്ത്രം; എത്തിയത് ഫോറിന്‍ സര്‍വീസില്‍

PRO
PRO
റിട്ടയേഡ് ഐഎഎസ് ഓഫിസര്‍ ഉത്തം ഖോബ്രഗഡെയുടെ മകളാണ് ദേവയാനി. അവര്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പഠിച്ചത് മൌണ്ട് കാര്‍മല്‍ സ്കൂളില്‍. സെത്ത് ജീസ് മെഡിക്കല്‍ കോളജ്, കെ ഇ എം ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി അവര്‍ എംബിബി‌എസ് ബിരുദം നേടി. എന്നാല്‍ ഫോറിന്‍ സര്‍വീസിനോടായിരുന്നു ദേവയാനിക്ക് കമ്പം. 1999ല്‍ അവര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി.

അടുത്ത പേജില്‍- ഇന്ത്യയുടെ സുപ്രധാന ദൌത്യങ്ങളില്‍ പങ്കാളി

PRO
PRO
ഇന്ത്യയുടെ പല സുപ്രധാന ദൌത്യങ്ങളിലും പങ്കാളിയായി അവര്‍. പാകിസ്ഥാന്‍, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് അവര്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നത്.

വിവാഹിതയും രണ്ട് പെണ്മക്കളുടെ അമ്മയുമാണവര്‍.

ചിത്രങ്ങള്‍ക്ക് കടപ്പാട്- യൂട്യൂബ്

വെബ്ദുനിയ വായിക്കുക