സ്വാദിഷ്ടമായ ക്യാരറ്റ് പച്ചടി

Webdunia
തിങ്കള്‍, 4 മെയ് 2015 (17:10 IST)
ഊണിനൊപ്പം കഴിക്കാന്‍ ക്യാരറ്റ് പച്ചടിയുണ്ടാക്കാന്‍ പഠിക്കാം.
 
ചേരുവകള്‍
 
ക്യാരറ്റ് - 2
ഉള്ളി - 10
തൈര് - അര കപ്പ്
പച്ചമുളക് - 3
ചുവന്ന് മുളക് - 2
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ക്യാരറ്റും ഉള്ളിയും ചെറുതായി അരിയുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും ഇട്ട് വറുക്കുക. അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ഉപ്പും ചേര്‍ത്ത് വഴറ്റി വേവിക്കുക. നന്നായി വെന്തതിനുശേഷം തൈര് ചേര്‍ത്തിളക്കി മാറ്റുക.