കറുമുറേന്ന് കഴിക്കാന്‍ അടിപൊളി കോളിഫ്ലവര്‍ ഫ്രൈ!

ബുധന്‍, 31 ഒക്‌ടോബര്‍ 2018 (19:45 IST)
സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കൂ...
 
ചേരുവകള്‍:
 
കോളിഫ്ലവര്‍ - 1 ചെറുത്
മുട്ട - 2
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മസാലപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
നാരങ്ങാ നീര് - 2 ടീസ്പൂണ്‍
റൊട്ടിപ്പൊടി - 1 1/2 കപ്പ്
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
കോളിഫ്ലവര്‍ ഇതളുകളായി മുറിച്ച് കഴുകി വൃത്തിയാക്കുക. അവയെ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ തിളപ്പിക്കുക. കോളിഫ്ലവര്‍ വാടിവരുമ്പോള്‍ വാങ്ങിവച്ച് ഉണങ്ങിയ തുണിയില്‍ പൊതിഞ്ഞ് ഈര്‍പ്പം കളയുക. 
 
അതിനുശേഷം മുട്ട, കുരുമുളകുപൊടി, മുളകുപൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ കോളിഫ്ലവര്‍ ഇതളുകള്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍