അച്ചാറുകളില്‍ വ്യത്യസ്ത പാചകത്താല്‍ വ്യത്യസ്തത പകരൂ. ഇതാ നാരങ്ങ മസാല അച്ചാര്‍.
ചേര്‍ക്കേണ്ട ഇനങ്ങള്‍
നാരങ്ങ - 2.5 കിലോ വറ്റല്‍ മുളക് - 30 എണ്ണം കായം - 2 ചെറിയ കഷണം നല്ലെണ്ണ - 5 ടേബിള്‍ സ്പൂണ്‍ കടുക് - 2 ടേബിള്‍ സ്പൂണ്‍ വീണ്ടും കായം - 2 ചെറിയ കഷണം ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
നാരങ്ങ കഴുകിയശേഷം വെള്ളം തുടച്ചെടുത്ത് കഷണങ്ങളായി മുറിക്കുക. വറ്റല്‍ മുളക്, കടുക് ഇവ പ്രത്യേകം വറുത്ത് മൂപ്പിച്ച് കോരി പൊടിച്ചെടുക്കുക. എണ്ണ ചൂടാക്കിയ കടുകും കായവും വറുത്തെടുത്ത് മാറ്റി വയ്ക്കുക. കഴുകി വച്ചിരിക്കുന്ന നാരങ്ങയില്‍ അരപ്പ് ഒഴിച്ച് നന്നായി ഇളക്കി പൊടിച്ച് വച്ചിരിക്കുന്ന കായവും കടുകും ചേര്‍ത്ത് ഉപയോഗിക്കാം.