നാട്ടുമാമ്പഴം പച്ചടി

ബുധന്‍, 22 ഓഗസ്റ്റ് 2012 (15:59 IST)
രുചികരമായ നാട്ടുമാമ്പഴം പച്ചടി പാകപ്പെടുത്തൂ.

നാട്ടുമാമ്പഴം പച്ചടി

ചേരുവകള്‍:

പഴുത്ത നാട്ടുമാമ്പഴം - 8 എണ്ണം
പുളിയില്ലാത്ത തൈര് - 4 കപ്പ്
തേങ്ങ ചിരവിയത് - 4 കപ്പ്
വെളിച്ചെണ്ണ - 8 ടീസ്‌പൂണ്‍
പച്ചമുളക് - 10 എണ്ണം
ജീരകം - ഒരു നുള്ള്
കടുക് - 2 ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

നാട്ടുമാമ്പഴം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. നാളികേരം, ജീരകം, പച്ചമുളക് എന്നിവ മയത്തില്‍ അരച്ചെടുത്ത് തൈരില്‍ കലക്കി വെയ്ക്കുക. മാമ്പഴം വെന്ത് വെള്ളം വറ്റിയാല്‍ അതില്‍ ചേരുവകള്‍ കലക്കിയ തൈര് ഒഴിക്കാം. തൈര് തിളച്ചു പൊന്തുമ്പോള്‍ കറിവേപ്പിലയിട്ടു വാങ്ങി വെയ്ക്കുക. അതിനു ശേഷം, കടുക് വറുത്ത് ചേര്‍ക്കുക.

വെബ്ദുനിയ വായിക്കുക