ഇഞ്ചി ചട്ണി

തിങ്കള്‍, 10 ജനുവരി 2011 (13:23 IST)
ഇഞ്ചി ചട്ണി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഇഞ്ചി ചട്ണി ഉണ്ടാക്കുന്ന വിധം.

ചേര്‍ക്കേണ്ട ഇനങ്ങള്‍


ഇഞ്ചി - 100 ഗ്രാം
തേങ്ങ - 1 എണ്ണം
വറ്റല്‍ മുളക് - 50 ഗ്രാം
പുളി - 10 ഗ്രാം
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

ഇഞ്ചി, വറ്റല്‍ മുളക്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. എന്നിട്ട് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് കുഴച്ചെടുക്കുക.

വെബ്ദുനിയ വായിക്കുക