അവിയല്‍ എത്രകാലം കഴിഞ്ഞാലും മലയാളിയുടെ ഊണുമേശയില്‍ പ്രധാന സ്ഥാനം വഹിക്കും. ഇതാ വാഴയ്ക്കാ അവിയല്‍.
ചേര്‍ക്കേണ്ട ഇനങ്ങള്‍
വാഴയ്ക്ക - 3 തേങ്ങാ ചിരകിയത് - അര കപ്പ് മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍ ചുവന്നുള്ളി - 3 മുളക്പൊടി - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - ഒരു നുള്ള് ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില - ഒരു തണ്ട്
പാകം ചെയ്യേണ്ട വിധം
വാഴയ്ക്ക തൊലി ചെത്തി നീളത്തില്‍ കനം കുറച്ചരിഞ്ഞ് കുറച്ച് സമയം വെള്ളം തിളപ്പിച്ച് അതില്‍ ഇടുക. തേങ്ങാ ചിരകിയത്, മല്ലിപ്പൊടി, ചുവന്നുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ അവിയല്‍ പരുവത്തില്‍ അരയ്ക്കുക. പിന്നീട് വാഴയ്ക്ക കഴുകി വാരി അരപ്പും പാകത്തിന് ഉപ്പും അരകപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വെച്ച് വേവിക്കുക. വറ്റുമ്പോള്‍ ഇറക്കിവച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക.