വീട്ടില്‍ പൊസിറ്റീവ് ഏനര്‍ജി നിലനിര്‍ത്താനുള്ള ചില നിസാര കാര്യങ്ങള്‍ ഇതാ!

Webdunia
ഞായര്‍, 12 മെയ് 2019 (14:22 IST)
വീട്ടില്‍ നെഗറ്റീവ് ഏനര്‍ജി ശക്തമാണെന്ന തോന്നലുണ്ടാകുന്ന സാധാരണമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ വീട്ടില്‍ പൊസിറ്റീവ് ഏനര്‍ജി ആവശ്യമാണ്.

നിസാരമെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങളും വീടുകളില്‍ നെഗറ്റീവ് ഏനര്‍ജി നിറയ്‌ക്കുമെന്നാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്. ഈ അവസ്ഥ നീക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

അലങ്കാരവസ്തുക്കളാണെങ്കില്‍ പോലും ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വീട്ടിനകത്ത് സൂക്ഷിക്കുക. അത് . ഇവയെല്ലാം അനുയോജ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. വലിച്ചുവാരി സാധനങ്ങള്‍ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത് വീട്ടിലേക്ക് 'പൊസിറ്റീവ് എനര്‍ജി' കൊണ്ടുവരും. പഴ ഫോട്ടോകള്‍, മൃഗങ്ങളുടെ രൂപം, പ്രത്യേക ചിഹ്നങ്ങള്‍, മരിച്ചു പോയവര്‍ ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍ എന്നിവ മുറികളില്‍ നിന്നും ഒഴിവാക്കണം.

'ക്രിസ്റ്റലുകള്‍' വീട്ടില്‍ സൂക്ഷിക്കുന്നതും 'നെഗറ്റീവ് എനര്‍ജി'യെ പുറന്തള്ളാന്‍ സഹായിക്കും. വായു സഞ്ചാരമുള്ള മുറികളും സൂര്യ പ്രകാറം കയറുന്ന മുറികളും മനസിനെ ഉത്തേജിപ്പിച്ച് സന്തോഷം നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article