വീട്ടിൽ സമാധാനം നിലനിൽക്കണം എങ്കിൽ തുടക്കത്തിൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

Webdunia
ബുധന്‍, 18 മാര്‍ച്ച് 2020 (20:33 IST)
വീടുകൾ സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളാവണം. അതിന് ഗൃഹ നിർമ്മാണ വേളയിൽ തന്നെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഓരോ ഭാഗവും നിർമ്മിക്കുന്ന ഘട്ടത്തിൽ നാം വരുത്തുന്ന ചെറിയ പിഴവുകൾ പോലും കുടുംബത്തിന്റെ ഐശ്വര്യത്തെ പോലും ബധിച്ചേക്കാം.
 
വീട്ടിലെ കിടപ്പുമുറി, സ്വീകരണമുറി, അടുക്കള എന്നിവ പണിയുമ്പോഴാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. കാരണം ഈയിടങ്ങളിലാണ് വീട്ടിൽ നാം കൂടുതൽ നേരവും ചിലവിടുക. വീടിന്റെ മധ്യ ഭാഗത്തായി ഒരിക്കലും കിടപ്പു മുറികൾ പണിയരുത്. അതു പോലെ തന്നെ ഗൃഹനാഥൻ വീടിന്റെ വടക്കു കിഴക്ക്, തെക്ക് കിഴക്ക് മുറികളിൽ കിടക്കുന്നത് നല്ലതല്ല.
 
കന്നിമൂലയിലാണ് പ്രധാന കിടപ്പുമുറി പണിയേണ്ടത്. ഇവിടെയാണ് ഗൃഹനാഥൻ കിടക്കേണ്ടതും. മുറിക്കുള്ളിൽ ബാത്‌റൂമുക്കൾ നിർമ്മിക്കേണ്ടത് വടക്കോ പടിഞ്ഞാറോ വേണം. ടോയ്‌ലെറ്റിന്റെ വാതിലുകൾ എപ്പോഴും അടച്ചിടാനും പ്രത്യേകം ശ്രദ്ധിക്കണം. ഇനി ശ്രദ്ധിക്കേണ്ടത് അടുക്കളയാണ് അഗ്നി കോണിൽ മാത്രമേ അടുക്കള പണിയാവു. മറ്റിടങ്ങളിൽ പണിയുന്നത് ദോഷകരമാണ്. കിഴക്കോട്ട് തിരിഞ്ഞ് ആഹാരം പാകം ചെയ്യുന്ന രീതിയിൽ വേണം അടുക്കളയിലെ അടുപ്പുകൾ സജ്ജീകരിക്കാൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article