വീട്ടില്‍ നടുമുറ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

Webdunia
വെള്ളി, 28 ജൂലൈ 2017 (17:44 IST)
പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക ഗൃഹത്തിന്റെയും നടുവിലായി നടുമുറ്റം ഉണ്ടായിരിക്കും. ഈ നടുമുറ്റം അഥവാ അങ്കണം നിര്‍മ്മിക്കുന്ന വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. നടുമുറ്റം എപ്പോഴും സമചതുരത്തിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.  
 
ആവശ്യമെങ്കില്‍ ദീര്‍ഘചതുരത്തിലും അങ്കണം നിര്‍മ്മിക്കാമെന്നും വാസ്തു പറയുന്നുണ്ട്. ദീര്‍ഘചതുരമാണെങ്കില്‍ തെക്ക്‌-വടക്ക്‌ ദിശയിലായിരിക്കണമെന്നും ആ ഭാഗത്താണ് നീളം കൂടുതല്‍ വരേണ്ടതെന്നും അത്തരത്തില്‍ ചെയ്യുന്നത് ഉത്തമമാണെന്നും വാസ്തു പറയുന്നു.
 
ഭൂമിയുടെ ഭ്രമണപഥത്തിന്‌ ലംബമായി അങ്കണം വരുന്നതുകൊണ്ടാണ്‌ തെക്ക്‌-വടക്ക്‌ ഭാഗത്ത് ദീര്‍ഘചതുരം ഉത്തമമാണെന്നു പറയുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു‌. അതേസമയം, ഇത്തരത്തില്‍ കിഴക്ക്‌ - പടിഞ്ഞാറായാണ് നടുമിറ്റം നിര്‍മ്മിക്കുന്നതെങ്കില്‍ അത് ഉത്തമമല്ലെന്നും വാസ്തു പറയുന്നു. 
Next Article