വീടിന്റെ വയസ്സ് പ്രശ്നമാണോ?

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2010 (14:14 IST)
PRO
വീടുകള്‍ക്ക് വയസ്സ് കണക്കാക്കാന്‍ കഴിയുമോ? വീടിന്റെ വയസ്സും അതിലെ താമസവും തമ്മില്‍ ബന്ധമുണ്ടോ? തുടങ്ങിയവ ഒരു വാസ്തു വിദഗ്ധന്റെ മുന്നിലെത്തുന്ന പതിവുചോദ്യങ്ങളാണ്. ഇതെ കുറിച്ച് അറിയാന്‍ മിക്കവര്‍ക്കും ഉത്കണ്ഠയുണ്ടായിരിക്കും.

വീടുകളുടെ വയസ്സ് കണക്കാ‍ക്കാന്‍ കഴിയും. വയസ്സും താമസവും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നും ഇതിനു മറുപടിയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വീടിന്റെ ചുറ്റളവിനെ 27 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ഹരണഫലമാണ് അതിന്റെ വയസ്സ്. ഹരണ ഫലം 1 ആണെങ്കില്‍ വീട് ബാല്യാവസ്ഥയിലാണെന്നും 2 ആണെങ്കില്‍ കൌമാരവസ്ഥയിലും 3 ആണെങ്കില്‍ യൌവ്വനാവസ്ഥയിലും 4 ആണെങ്കില്‍ വാര്‍ദ്ധക്യാ‍വസ്ഥയിലും 5 ആണെങ്കില്‍ മരണാവസ്ഥയില്‍ ആണെന്നും കണക്കാക്കണം.

വീടിന്റെ അവസ്ഥകളില്‍ ഏറ്റവും ഉത്തമം മൂന്നാമത്തെ അവസ്ഥയായ യൌവ്വനമാണ്. കൌമാരം ഒഴിവാക്കണം. മരണം ഒരിക്കലും സ്വീകരിക്കരുത്. ബാല്യവും വാര്‍ദ്ധക്യവും മധ്യമമാണ്.

അതേപോലെ വീടിന്റെ ചാതുര്‍വര്‍ണ്യവും മനസ്സിലാക്കാന്‍ എളുപ്പമാണ്. ചുറ്റളവിനെ മൂന്ന്, ഒമ്പത് എന്നീ സംഖ്യകള്‍ കൊണ്ട് വെവ്വേറെ ഗുണിച്ച് നാല് കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം ഒന്ന് വന്നാല്‍ ബ്രാഹ്മണന്‍, രണ്ട് വന്നാല്‍ ക്ഷത്രിയന്‍, മൂന്ന് വന്നാല്‍ വൈശ്യന്‍, നാല് വന്നാല്‍ ശൂദ്രന്‍ എന്നും കണക്കാക്കാം.