ഈ കാര്യങ്ങളെല്ലാം അറിഞ്ഞുതന്നെയാണോ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയത് ?

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (15:07 IST)
വീട്ടിലെ താമസം മംഗളകരമാകണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് വിശ്വാസം. പുതിയ വീട്ടിലോ അല്ലെങ്കില്‍ വാടക വീട്ടിലോ താമസം തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. 
 
പലപ്പോഴും നമ്മുടെ അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനുള്ള കാരണമെന്താണെന്നു വച്ചാല്‍ വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണെന്നാണ് പറയുന്നത്.
 
അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Next Article