പിതൃശാന്തിക്കായി ഒരു പുണ്യദിനം

KBJKBJ
പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിയിടാനുള്ള പുണ്യദിനമാണ് കര്‍ക്കടക വാവ്. കേരളത്തില്‍ ഇത്തവണ പിതൃതര്‍പ്പണത്തിനുള്ള പുണ്യദിനം ആഗസ്റ്റ് 12 ആണ്. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഇളമുറക്കാര്‍ പിതൃക്കള്‍ക്ക് അന്ന്‌ ബലിതര്‍പ്പണം നടത്താനെത്തും.

കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളും നദീതീരങ്ങളും കടപ്പുറങ്ങളും ബലിതര്‍പ്പണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രമുഖക്ഷേത്രങ്ങളിലെല്ലാം ഇതോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലും മറ്റും ബലിതര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്തങ്ങളായ കേന്ദ്രങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ നടത്തും.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, നെയ്യാറ്റിന്‍കര അരുവിപ്പുറം ശിവക്ഷേത്രം, ശംഖുമുഖം, കോവളം ഹൗവ്വാ ബീച്ച്, ആലുവ എന്നീ കേന്ദ്രങ്ങളില്‍ ബലിയിടീലിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ തവണ ഇവിടെ ബലിതര്‍പ്പണത്തിന് എത്തിയത്.

കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, തിരുനാവായ, തിരുനെല്ലി തുടങ്ങി ഒട്ടേറെ പുണ്യകേന്ദ്രങ്ങളിലും വാവിന് ബലികര്‍മ്മങ്ങള്‍ നടക്കും. ഇവിടങ്ങളിലും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. കന്യാകുമാരിയിലും കുഴിത്തുറയിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങളെത്തുമെന്നാണ് കരുതുന്നത്.

അമ്പൂരി തേവരുകോണം ശ്രീ മഹാദേവര്‍ ക്ഷേത്രം, അമരവിള ഉദിയന്‍കുളങ്കര ശ്രീ ഭദ്രകാളിക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, തിരുമല അണ്ണൂര്‍ ഭഗവതിക്ഷേത്രം, നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം മേജര്‍ മഹാദവേക്ഷേത്രം, തൃക്കടമ്പ് ക്ഷേത്രം, ഇളവനിക്കര, തത്തമല പൂവന്‍കടവ്, കഠിനംകുളം ശ്രീമഹാദേവര്‍ ക്ഷേത്രം, രാമേശ്വരം ശിവപാര്‍വതി ക്ഷേത്രം എന്നിവടങ്ങളിലെ തീര്‍ഥഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളുണ്ട്.

പാച്ചാളം ആവാടുതുറ കടപ്പുറം, മണക്കാട് ഇരുങ്കുളങ്ങരക്ഷേത്രം, കരുമം ഇടഗ്രാമം കടവില്‍ ശ്രീ ബാലഗണപതിക്ഷേത്രം, കേരളാദിത്യപുരം കേളമംഗലം ശ്രീ മഹാവിഷ്ണ കേന്ദ്രം, കാലടി ചെറുപഴഞ്ഞി ക്ഷേത്രക്കടവ്, ഊക്കോട് വേവിള ശ്രീ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും വാവുബലിതര്‍പ്പണം നടക്കും.

FILEFILE
കര്‍ക്കടക വാവ്

അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷം ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടമാസത്തിലേത്. ഉത്തരായണത്തില്‍ ആദ്യം വരുന്നത് മകരമാസത്തിലെ അമാവസിയും.

ദക്ഷിണായനം പിതൃപ്രാധാനവും ഉത്തരായണം ദേവപ്രധാനവുമായി കരുതപ്പെടുന്നു. തന്മൂലം കര്‍ക്കടകവാവ് പിതൃപ്രധാനമായ ദിനമായിത്തീര്‍ന്നു.

വര്‍ക്കല, ആലുവാമണല്‍പ്പുറം, തിരുനാവായ മണല്‍പ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ അന്നേ ദിവസം പിതൃബലിയിടാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നെത്തുന്നു.

ഉത്തരകേരളത്തില്‍ പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണ് കര്‍ക്കടകമെന്നു വിശ്വസിക്കപ്പെടുന്നു. ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് വാവടയുണ്ടാക്കി അനന്തരവര്‍ (ഭൂമിയില്‍) കാത്തിരിക്കും.

കനത്ത മഴയത്ത് പുട്ടിയും ചൂടിയാണു പിതൃക്കല്‍ വരിക. (ഭൂമിയിലേക്കുള്ള) കടത്തുകാശ് കടം പറഞ്ഞിട്ടായിരിക്കും വരവ്.

തിരിച്ച് പോകുമ്പോള്‍ കാശിനു പകരം അടകൊടുത്തു കടം വീട്ടും. അടയും ഇളനീരും മത്സ്യമാംസങ്ങളും മദ്യവും പിതൃക്കളെക്കാത്ത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.

KBJKBJ
കര്‍ക്കടക വാവ്
കര്‍ക്കടകമാസത്തിലെ കറുത്തവാവ് പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷം ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു
.