സൗജന്യ റെയിൽ വൈഫൈ അവസാനിപ്പിച്ചോ?

ചിപ്പി പീലിപ്പോസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (14:42 IST)
രാജ്യത്തെ 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിച്ചതായി വ്യക്തമാക്കി ഗൂഗിൾ. അതേസമയം, ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി. 
 
കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ സൗജന്യ സംവിധാനം തുടരുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിയുകയാണെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് അറിയിച്ചു. 
 
ഗൂഗിളുമായുള്ള കരാർ ഈ വർഷം അവസാനിക്കുമെന്ന് റെയിൽടെല്ലും വ്യക്തമാക്കി. 5600 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article