വരുമാന നികുതി പരിധി ഉയര്‍ത്തി

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (16:20 IST)
KBJWD
വരുമാന നികുതി പരിധി ഉയര്‍ത്തിയതായി ധനമന്ത്രി പി.ചിദംബരം അറിയിച്ചു. പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നരലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നികുതി ഒടുക്കണമായിരുന്നു. ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വരുമാ‍നമുള്ളവര്‍ പത്ത് ശതമാനം നികുതി അടയ്ക്കണം.

മൂന്ന് ലക്ഷത്തിന് മുകളില്‍ അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ഇരുപത് ശതമാനവും അഞ്ച് ലക്ഷത്തില്‍ മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് മുപ്പത് ശതമാനവും നികുതി നല്‍കണം. സ്ത്രീകള്‍ക്ക് നിലവിലെ വരുമാന നികുതി പരിധി 1,45,000 ആയിരുന്നു. ഇത് 1,80,000 ആയി ഉയര്‍ത്തി.

മുതിര്‍ന്ന പൌരന്മാരുടെ നികുതി പരിധി 1,95,000 ല്‍ നിന്നും 2,25,000 രൂപയായി ഉയര്‍ത്തി. കോര്‍പ്പറേറ്റ് ആദായ നികുതിക്കോ സര്‍ച്ചാര്‍ജിനോ മാറ്റമില്ല.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം