അംഗന്‍‌വാഡി ജീവനക്കാരുടെ വേതനം കൂട്ടി

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (11:58 IST)
KBJWD
രാജ്യത്തെ അംഗന്‍‌വാഡി അധ്യാപകരുടെ ശമ്പളം ആയിരം രൂപയില്‍ നിന്നും ആയിരത്തി അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയതായി ധന മന്ത്രി പി.ചിദംബരം അറിയിച്ചു.

2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗന്‍‌വാഡി വര്‍ക്കര്‍മാരുടെ വേതനം 500 രൂപയില്‍ നിന്നും 750 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

ഇതിന്‍റെ പ്രയോജനം രാജ്യത്തെ 18 ലക്ഷം പേര്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം