മണിക്കുട്ടനൊപ്പം സെല്‍ഫിയെടുത്ത് ഡിംപല്‍, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 15 ജൂണ്‍ 2021 (14:26 IST)
ബിഗ്‌ബോസ് സീസണ്‍3യിലെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മണിക്കുട്ടനും ഡിംപലും. പരസ്പരം സഹകരിച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ട് പോയാതും. അച്ഛന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയ സമയത്ത് ഷോയിലേക്ക് താരം തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും മണിക്കുട്ടന്‍ തന്നെയായിരുന്നു. ഡിംപല്‍ തിരിച്ചുവന്നപ്പോള്‍ മണിക്കുട്ടനെ തന്നെയായിരുന്നു സന്തോഷമായതും. ഇപ്പോഴിതാ മണിക്കുട്ടനൊപ്പമുള്ള ഡിംപലിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
'സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല' എന്നാണ് ഡിംപല്‍ മണിക്കുട്ടനൊപ്പമുളള ചിത്രത്തിന് ന താഴെ കുറിച്ചത്.
 
ബിഗ് ബോസ് ഫിനാലെ കാണുവാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വൈകാതെ തന്നെ അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ഡൗണ്‍ കാരണമാണ് ഫൈനല്‍ ഇത്രയും നീണ്ടു പോയതും. അടുത്തിടെ പ്രേക്ഷക വോട്ടിങ്ങിനുള്ള സമയം അവസാനിച്ചിരുന്നു. വിജയ് ആരാകും എന്ന കണക്കുകൂട്ടലാണ് ഓരോരുത്തരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍