Bigg Boss Malayalam Season 6: ഹേറ്റേഴ്‌സ് ഫാന്‍സാകുന്നു ! ജാസ്മിനു പിന്തുണയേറുന്നു

രേണുക വേണു
തിങ്കള്‍, 22 ഏപ്രില്‍ 2024 (16:15 IST)
Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും കരുത്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍. ആദ്യ വാരങ്ങളില്‍ ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് പ്രേക്ഷകരുടെ ചൂടേറിയ ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയില്‍ അടക്കം ജാസ്മിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് ജാസ്മിനു പിന്തുണയേറുന്ന കാഴ്ചയാണ് കാണുന്നത്. 
 
ജാസ്മിനെ മറ്റു മത്സരാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നതും അകാരണമായി കുറ്റപ്പെടുത്തുന്നതുമാണ് പ്രേക്ഷകരെ മാറ്റി ചിന്തിപ്പിച്ചത്. മികച്ച ഗെയിമര്‍ എന്ന നിലയിലും ജാസ്മിന്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. ഫിസിക്കല്‍ ടാസ്‌ക്കുകളില്‍ അടക്കം തന്റെ നൂറ് ശതമാനം സമര്‍പ്പിക്കാന്‍ ജാസ്മിന്‍ ശ്രമിക്കുന്നു. പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി വളരെ ബോള്‍ഡ് ആയി തന്നെ ജാസ്മിന്‍ തുറന്നടിക്കുന്നു. ഇതൊക്കെയാണ് ജാസ്മിനു പിന്തുണ വര്‍ധിക്കാന്‍ കാരണം. 
 
നേരത്തെ ഗബ്രിയുമായി ചേര്‍ന്ന് ജാസ്മിന്‍ റൊമാന്‍സ് ഡ്രാമ കളിക്കുകയാണെന്നും ഒറ്റക്ക് ഗെയിം കളിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ചകളായി ജാസ്മിന്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കി മുന്നോട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം ജാസ്മിനു പിന്തുണയേറിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article