രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല, പ്രവീണ്‍ നായരെ പരിചയപ്പെടുന്നത് മാട്രിമോണിയല്‍ സൈറ്റ് വഴി; മനസ് തുറന്ന് അര്‍ച്ചന സുശീലന്‍

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (15:04 IST)
സീരിയലുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അര്‍ച്ചന സുശീലന്‍. അര്‍ച്ചനയുടെ രണ്ടാം വിവാഹം ഈയടുത്താണ് കഴിഞ്ഞത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ പ്രവീണ്‍ നായരാണ് അര്‍ച്ചനയുടെ ജീവിതപങ്കാളി. പ്രവീണ്‍ എഞ്ചിനീയര്‍ ആണ്. അമേരിക്കയില്‍വെച്ച് തന്നെയാണ് വിവാഹം നടന്നത്. താന്‍ പ്രവീണെ കണ്ടുമുട്ടിയതിനെ കുറിച്ചും രണ്ടാം വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന മനസ് തുറക്കുകയാണ്. 
 
പ്രവീണ്‍ നായര്‍ പാലക്കാടുകാരനാണ്. മുംബൈയിലാണ് പ്രവീണ്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം. 18 വര്‍ഷം മുന്‍പ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയില്‍ എത്തിയതാണ്. പഠനമെല്ലാം കഴിഞ്ഞ് അമേരിക്കയില്‍ തന്നെ ജോലിക്ക് പ്രവേശിച്ചു. പ്രവീണ്‍ നന്നായി ഹിന്ദി സംസാരിക്കുന്നു. അര്‍ച്ചനയ്ക്കും ഹിന്ദി അറിയാം. ഹിന്ദി നന്നായി സംസാരിക്കുന്നതാണ് തങ്ങളെ ജീവിതത്തില്‍ അടുപ്പിച്ചതെന്ന് അര്‍ച്ചന പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി പ്രവീണെ പരിചയപ്പെട്ടതിനെ കുറിച്ചും അര്‍ച്ചന വെളിപ്പെടുത്തി. 
 
ആദ്യ വിവാഹബന്ധം തകര്‍ന്നതോടെ മറ്റൊരു വിവാഹത്തെ കുറിച്ച് താന്‍ ആലോചിച്ചിരുന്നില്ലെന്ന് അര്‍ച്ചന പറഞ്ഞു. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുന്ന സമയം. പിന്നീട് സീരിയല്‍ ഷൂട്ടിങ്ങും മറ്റും തുടങ്ങിയെങ്കിലും കുടുംബവും പങ്കാളിയും വേണമെന്ന തരത്തില്‍ തന്റെ മനസില്‍ തോന്നലുകള്‍ ഉണ്ടായി തുടങ്ങിയെന്ന് അര്‍ച്ചന പറയുന്നു. രണ്ടാം വിവാഹം വേണ്ട എന്ന് തീരുമാനിച്ച സമയമായിരുന്നു അതെന്നും കോവിഡ് തന്റെ എല്ലാ തീരുമാനങ്ങളേയും മാറ്റിയെന്നും അര്‍ച്ചന പറഞ്ഞു. അങ്ങനെയാണ് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതെന്നും താരം പറയുന്നു. 
 
ക്രിസ്തുമസ് സമയത്തായിരുന്നു താന്‍ സൈറ്റില്‍ സൈന്‍ അപ്പ് ചെയ്യുന്നത്. ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങള്‍ കണക്റ്റ് ആയി, ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോള്‍ ചെയ്യുന്നതെന്നും അര്‍ച്ചന പറയുന്നു. പ്രവീണുമായി സംസാരിച്ചപ്പോള്‍ വളരെ അടുപ്പമായി. തങ്ങള്‍ക്കിടയില്‍ ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്‌തെന്നും അര്‍ച്ചന പറഞ്ഞു. തങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടെന്ന് തോന്നിയതോടെ വിവാഹത്തെ കുറിച്ച് ഗൗരവമായി ആലോചിച്ചെന്നും അര്‍ച്ചന പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article