ഉറപ്പിച്ചോളൂ, സീതയുടെ ഇന്ദ്രൻ മടങ്ങിവരുന്നു!

Webdunia
ശനി, 16 ഫെബ്രുവരി 2019 (14:41 IST)
ഫ്‌ളവേഴ്‌സിലെ ജനപ്രിയ സീരിയലായ സീതയില്‍ നിന്നും നായകന്‍ ഇന്ദ്രന്‍ പുറത്തായത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. സംവിധായകന്‍ ഗിരീഷ് കോന്നിക്ക് നേരേ പ്രേക്ഷകര്‍ വധഭീഷണി മുഴക്കിയ സാഹചര്യം വരെയുണ്ടായി. 
 
ഇന്ദ്രനെ പുറത്താക്കിയത് സീരിയലില്‍ തന്നെയുള്ള ഒരാളാണെന്ന് ആദ്യം ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ, അങ്ങനെയൊരു സംഭവം ഉണ്ടായതിനു മറ്റ് പലരുമാണ് കാരണമെന്ന് തുറന്നു സമ്മതിക്കുകയാണ് സീരിയലിന്റെ അണിയറ പ്രവർത്തകർ. 
 
ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ച് ഇന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാനവാസ് സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. സംവിധായകൻ കോന്നിയും ഷാനവാസുമാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 
 
ഇന്ദ്രൻ സർവ്വശക്തനായി സീതയിലേക്ക് തിരിച്ച് വരികയാണ്. തെറ്റിദ്ധാരണമൂലമാണ് അങ്ങനെയൊരു പ്രശ്നം ഉണ്ടായതെന്ന് തുറന്നു പറയുകയാണ് കോന്നി. ഇന്ദ്രനു പകരം ഇന്ദ്രൻ മാത്രം. ഷാനവാസിനെ മാറ്റി മറ്റൊരു ഇന്ദ്രനെ കൊണ്ടുവരാൻ എന്തായാലും തീരുമാനിച്ചിരുന്നില്ലെന്നും കോന്നി പറയുന്നു. 
 
‘മനസ്സറിയാത്ത കാര്യങ്ങൾക്കു താൻ ക്രൂശിക്കപ്പെടുന്നുവെന്നും. ഒരു വ്യക്തി ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പുറത്താണു താൻ ആ സീരിയലിൽ നിന്നു പുറത്തായതെന്നുമായിരുന്നു ഷാനവാസ് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article