അന്ന് കൈചൂണ്ടി കോപിച്ചവർ ഇന്ന് കൈകൊടുത്തു; യതീഷ് ചന്ദ്രയെ നിറചിരിയോടെ സ്വീകരിച്ച് ബിജെപി നേതാക്കൾ

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (10:17 IST)
ശബരിമല സംഭവത്തിൽ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി കടുത്ത വിമർശ്നവുമായി രംഗത്തെത്തി. എന്നാൽ, ഇന്നലെ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുടെ ഭാഗമായി ഗുരുവായൂരിലെത്തിയ യതീഷ് ചന്ദ്രയ്ക്ക് ബിജെപി നേതാക്കള്‍ കൈകൊടുത്തു.
 
പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പായി ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് കെ.സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും കമ്മീഷണറുടെ മുന്‍പിലെത്തിയത്. പമ്പയിലേയും നിലയ്ക്കലേയും സംഭവങ്ങളൊന്നും ഇവർ ഓർത്തില്ല. അതൊരു കാരണമാക്കി മിണ്ടാതിരുന്നതുമില്ല. ഇവരുടെ അടുത്തേക്ക് ചിരിയോടെ നടന്നടുത്ത കമ്മീഷണറെ കൈനിട്ടി സ്വീകരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍ ചെയ്തത്.
 
സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയര്‍ത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article