ആധാർ ഇനി എടിഎം കാർഡുകൾ പോലെ പിവിസി കാർഡ് രൂപത്തിൽ; 50 രുപ നൽകി അപേക്ഷിയ്ക്കാം

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (10:09 IST)
ആധാർ കാർഡ് പേപ്പറിൽ പ്രിന്റ് ചെയ്ത് നൽകിയതിനാൽ പെട്ടന്ന് തന്നെ ചീത്തയാകുന്നു എന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ ഇനി ആ പരാതി വേണ്ട. ആധാർ ഇനി എടിഎം കാർഡുകൾക്ക് സമാനമായി പിവിസി കാർഡുകളായി ലഭിയ്ക്കും. ആധാർ പിവിസി കാർഡിൽ പ്രിന്റ് ചെയ്തു നൽകുന്ന സേവനം ആരംഭിച്ചതായി ട്വിറ്ററിലൂടെ ആധാർ വ്യക്തമാക്കി. 
 
50 രൂപ ഓൺലൈൻ ആയി നൽകി പണമടച്ചാൽ പിവിസി കാർഡിൽ പ്രിന്റ് ചെയ്ത നിങ്ങളുടെ ആധാർ കാർഡ് സ്പീഡ്പോസ്റ്റിൽ വീട്ടിലെത്തും. ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ പുതിയ കാർഡിൽ ഉണ്ടാകും. uidi.gov.in എന്ന വെബ്‌സൈറ്റിലൂടെയും, എം ആധാർ ആപ്പിലൂടെയും ഇതിനായി അപേക്ഷ നൽകാവുന്നതാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article