സിസ്റ്റർ അഭയ കൊലക്കേസ്: 28 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (07:24 IST)
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപറയും. കൊലപാതകം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ഒരു വർഷത്തിന് മുൻപ് മാത്രമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് നിർണായക സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. 1992 മാർച്ച് 21 നാണ് കോട്ടയം പയസ്സ് ടെൻത് കൊൺവെന്റിലെ കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചപ്പോഴും ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. 
 
സിബിഐ അന്വേഷണം ആരംഭിച്ച് 15 വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. ഫാദർ തോമസ് എം കാട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രധാന പ്രതികൾ. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല എന്നതിനാൽ സാഹചര്യ തെളിവുകളെയും ശാസ്ത്രീയ തെളീവുകളെയും അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ അന്വേഷണം നടത്തിയത്, മോഷ്ടാവയിരുന്ന അടയ്ക്ക രാജുവിന്റെയും, പൊതു പ്രവർത്തകനായിരുന്ന കളകോട് വേണുഗോപാലിന്റെയും മോഴികൾ കേസിൽ പ്രോസിക്യൂഷൻ സഹായകരമാവുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article