ലോക്ഡൗണിൽ പിടിച്ചെടുത്ത 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രപ്രദേശ് പൊലീസ്

Webdunia
ശനി, 18 ജൂലൈ 2020 (10:40 IST)
ഹൈദരാബാദ്: കൊവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യകുപ്പികള്‍ റോഡ്റോളര്‍ ഓടിച്ചുകയറ്റി നശിപ്പിച്ച്‌ ആന്ധ്രാപ്രദേശ് പൊലീസ്. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ നിയമവിരുദ്ധമായി വി‍ല്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളാണ് റോഡ് റോളർ ഉപയോഗിച്ച് തവിടുപൊടിയാക്കിയത്. മാച്ചിലിപട്ടണത്തെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് പോലീസ് റോഡ്റോളര്‍ ഉപയോഗിച്ച്‌ മദ്യക്കുപ്പികൾ നശിപ്പിച്ചത്.
 
നികുതി അടയ്ക്കാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ കടത്തിക്കൊണ്ടുവന്ന 14,189 കുപ്പികളാണ് നശിപ്പിച്ചത്. 270 ലിറ്റർ മദ്യം ഈ കുപ്പികളിൽ ഉണ്ടായിരുന്നു. മദ്യം നശിപ്പിയ്ക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിയ്ക്കുകയാണ്. മദ്യം പിടിച്ചെടുത്ത സംഭവങ്ങളിൽ 10 സ്റ്റേഷനുകളിലായി 312 കേസുകളാണ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. പോലീസ് പ്രത്യേക സംഘങ്ങളായി തിരച്ചിൽ നടത്തിയാണ് അനധികൃത മദ്യം പിടിച്ചെടുത്തത്. 
വാർത്തകൾ, ട്രെൻഡിൻങ്, അനധികൃത മദ്യം, News, Trendimg 

അനുബന്ധ വാര്‍ത്തകള്‍

Next Article