ഒട്ടകത്തിന്റെ മൂത്രമെന്ന പേരിൽ സ്വന്തം മൂത്രം ബോട്ടിലുകളിലാക്കി വിൽപ്പന നടത്തി, കട പൂട്ടിച്ച് അധികൃതർ

Webdunia
ഞായര്‍, 3 നവം‌ബര്‍ 2019 (15:17 IST)
ട്രഡീഷണൽ ക്യാമൽ യൂറിൻ എന്ന പേരിൽ സ്വന്തം മൂത്രം കുപ്പികളിലാക്കി വിൽപ്പന നടത്തിയ കട അടച്ചുപൂട്ടി. സൗദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒട്ടകത്തിന്റെ മൂത്രം ഒട്ടകത്തിന്റെ പാലിൽ ചേർത്ത് കുടികുന്നത് സൗദി അറേബ്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പാരമ്പര്യമാണ്. ഇതിന് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഈ  വിശ്വസത്തെ മറയാക്കിയാണ് കട ഉടമ ആളുകളെ വഞ്ചിച്ചുകൊണ്ടിരുന്നത്.
 
സൗദിയുടെ തെക്കുപടിഞ്ഞാറൻ തിരനഗരമായ കുൻഫ്യൂഡയിൽനിന്നുമാണ് ഹെൽത്ത് ഇൻസ്പെക്ടർൻ വിൽപ്പനക്കാരനെ പിടികൂടിയത്. ഒട്ടകത്തിന്റെ മൂത്രം എന്ന വ്യാജേന വിൽക്കാൻ ശ്രമിച്ച 70 ബോട്ടിലുകളും ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബോട്ടിലുകളിൽ തന്റെ മൂത്രവും നിറച്ചിരുന്നു എന്ന് പ്രതി കുറ്റസമ്മതം നടത്തിയതോടെ അധികൃതർ കട അടച്ചുപൂട്ടുകയായിരുന്നു. ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിച്ചേക്കും.   

അനുബന്ധ വാര്‍ത്തകള്‍

Next Article