യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാൻ ഡിജിപിയുടെ നിർദേശം

ഞായര്‍, 3 നവം‌ബര്‍ 2019 (11:54 IST)
കോഴിക്കോട് സിപിഎം പ്രവർത്തകരുടെ മേൽ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാൻ ഡിജിപിയുടെ നിർദേശം. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖല എഡിജിപിക്കും ഇതുസംബന്ധിച്ചി ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി. സംഭവം പാർട്ടിക്കുള്ളിൽ തന്നെ വലിയ വിവാദമായി മാറിയതോടെ നടപടി പുനഃപരിശോധിക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയതായാണ് വിവരം.
 
നിലവിൽ കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. കൂടുതൽ അന്വേഷണങ്ങൾ നടത്തിയ ശേഷം യുഎപിഎ നിലനിൽക്കുമോ എന്ന് പരിശോധിക്കുമെന്നും അതനുസരിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും എന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
 
വിദ്യാർത്ഥികളായ പാർട്ടി പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി പൊലീസിനെതിരെ പ്രമേയം പാസാക്കി, അറസിറ്റിലായ അലൻ ഷുഹൈബിന് നിയമസഹായം നൽകുമെന്ന് പന്നിയങ്കര ലോക്കൽ കമ്മറ്റിയും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍