‘ദീപക്കുട്ടീ, ഇത്ര ഇമോഷണൽ ആകാതെ’- ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി രാഹുൽ ഈശ്വറിന്റെ ഭാര്യ

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (12:24 IST)
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതിയെ എതിർത്ത് രാഹുൽ ഈശ്വർ രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തടയുമെന്ന് വരെ പരസ്യമായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഈശ്വര്‍ തയ്യാറായിട്ടുണ്ട്. രാഹുല്‍ ഈശ്വറിന്റെ ഭാര്യയും അവതാരകയുമായ ദീപ രാഹുല്‍ ഈശ്വറിന്റെ നിലപാടുകളും വ്യത്യസ്തമല്ല. ഇപ്പോഴിതാ, ദീപയ്ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ലാലി പിഎം. 
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 
 
ന്യൂസ് 18 ൽ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ ദേഷ്യം കൊണ്ട് കത്തുകയാണ്. കോടതി എന്തൊക്കെ പറഞ്ഞാലും വിശ്വാസ്സികളായ സ്ത്രീകൾ ശബരിമലയിൽ കയറില്ലാത്രേ.
 
കയറരുത്.. കയറരുത്.. ജീവൻ പോയാലും കയറരുത്.. എന്നാൽ വിശ്വാസം കൊണ്ടോ കൗതുകം കൊണ്ടോ അവിടം സന്ദർശിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അവിടെ പോകാനും സാധിക്കണം. അത്രേയുള്ളു. 
 
ദീപയുടെ ലോജിക്ക് വച്ച് ഏതെങ്കിലും പെണ്ണുങ്ങൾ വന്ന് കോടതി എന്തൊക്കെ പറഞ്ഞാലും എനിക്ക് വിവാഹേതര ബന്ധത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞാലോ..? താൻ സ്വവർഗ്ഗലൈംഗീകതയെ അംഗീകരിക്കുന്നില്ലാന്ന് പറഞ്ഞാലോ..? കോടതി പറയും ശരി മോളെ അനക്ക് വേണ്ടേ വേണ്ട. വേണ്ടവരുണ്ടെന്ന്.
 
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി എത്രയെത്ര നിയമങ്ങളുണ്ടായിട്ടുണ്ട്..? എത്ര മാത്രം സ്ത്രീ പക്ഷ നിയമങ്ങൾ. അതിനെക്കുറിച്ചോക്കെ അറിയാവുന്ന എത്ര പേരുണ്ട് നാട്ടിൽ. അറിഞ്ഞിട്ടും ഉപയോഗിക്കാത്തവറുമുണ്ടാകും അനേകങ്ങൾ.
 
ഏറ്റവും വലിയ ചൂഷണകേന്ദ്രങ്ങളായ വീടകങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമൊക്കെ നിയമങ്ങളുള്ളപ്പോഴും അതുപയോഗിക്കുന്ന എത്ര പേരുണ്ടാകും..? അതിനെക്കുറിച്ചറിയാവുന്നവർ..? 
ദുരഭിമാനവും , പിന്നെ കുട്ടികളുടെ ഭാവിയെക്കരുതിയും, ജീവനോപാധിയില്ലാഞ്ഞിട്ടും മറ്റു അഭയസ്ഥാനങ്ങളുമില്ലാത്തത് കൊണ്ടുമൊക്കെ, നിയമങ്ങൾ ഉപയോഗിക്കാത്തവരുമുണ്ടാകും..
 
അത് കൊണ്ട് ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ് ... ഇങ്ങനെ സങ്കടപ്പെട്ടാലോ ..
 
സ്ത്രീകൾ ശബരിമലയിലെന്നല്ല ഒരു മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പോയി ചൂഷകർക്ക് വളം വച്ച് . കൊടുക്കണമെന്നെനിക്കഭിപ്രായമില്ല. ചുഷണങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളാണവ.. എല്ലാം സ്ത്രീകളുടെ ആരാധനയാൽ കൊഴുത്തു വീർത്തവ... എന്നാലെവിടമെങ്കിലും ഒരു സ്ത്രീയാണെന്ന കാരണത്താൽ അവളുടെ ആർത്തവരക്തത്താൽ ശരീരശുദ്ധിയെന്ന പരിഹാസ്യമായ കാരണത്താൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അവിടം സ്ത്രീകൾ കയറുക തന്നെ വേണം.. അല്ലാണ്ടെന്ത് ??

അനുബന്ധ വാര്‍ത്തകള്‍

Next Article