റെയിൽ‌വേ സ്റ്റേഷനിലെ പാട്ടുകാരി പിന്നണി ഗായികയായി; പണവും പ്രശസ്തിയും വന്നതോടെ റാണുവിനെ തേടി 10 വർഷം മുൻപ് ഉപേക്ഷിച്ച് പോയ മകളും തിരിച്ചെത്തി

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (14:43 IST)
കൊൽക്കത്തയിലെ ഒരു റെയിൽ‌വേ സ്റ്റേഷനിൽ പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് റാണു മൊണ്ടാൽ എന്ന ഗായികയെ ലോകം തിരിച്ചറിഞ്ഞത്. ഇതോടെ റാണുവിനെ തേടി നിരവധി ഓഫറുകളാണ് എത്തിയത്. 
 
ഒപ്പം, പത്ത് വർഷം മുൻപ് ഉപേക്ഷിച്ച് പോയ മകളും അമ്മയെ തേടിയെത്തിയിരിക്കുകയാണ്. വിവാഹബന്ധം വേർപ്പെടുത്തി ഒരു മകനോടൊപ്പം തനിച്ച് താമസിക്കുകയായിരുന്നു റാണുവിന്റെ മകൾ സതി റോയ്. റാണുവിന് ഒന്നുമില്ലാതിരുന്നപ്പോൾ ഉപേക്ഷിച്ച് പോയ സതി ഇപ്പോൾ പണവും പ്രശസ്തിയും കണ്ട് അമ്മയെ അന്വേഷിച്ചെത്തിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നുണ്ട്. 
 
ഭർത്താവ് മരിച്ചശേഷം മകളെ വളർത്താൻ റാണു വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ശേഷം വിവാ‍ഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, റാണു റെയിൽ‌വേ സ്റ്റേഷനിൽ പാട്ടു പാടുന്നത് ഇഷ്ടമല്ലാത്തതിനെ തുടർന്നാണ് മകൾ ഉപേക്ഷിച്ച് പോയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article