'സൗന്ദര്യം മാത്രം പോരാ ബുദ്ധിയും വേണം'; ജാൻവിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ചൊവ്വ, 27 ഓഗസ്റ്റ് 2019 (08:30 IST)
ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്ക് ആരാധകര്‍ ഏറെയാണ്.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയാവുകയാണ് ജാന്‍വി. താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. സാരി ധരിച്ച് അതി മനോഹരിയായാണ് താരം ചടങ്ങില്‍ എത്തിയത്. എന്നാല്‍ പുസ്തക പ്രകാശം നടത്തുന്നതിനിടെ താരത്തിന് ഒരു അബന്ധം പറ്റി. പുസ്തകം തലതിരിച്ചു പിടിച്ചാണ് പ്രകാശനം ചെയ്തത്.
 
ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ താരം രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ്.
 
പുസ്തകം തലതിരിച്ചു പിടിച്ച് പ്രകാശനം ചെയ്യുന്നു. ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള ആളുകള്‍ ഇങ്ങനെയാണ്’ ഒരാള്‍ കുറിച്ചു. തലതിരിഞ്ഞ ജീവിതം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍