ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശൻ. നീതി ലഭിക്കേണ്ടവരിൽ നിന്ന് ലഭിച്ചത് നീതി നിഷേധമെന്നും താരം പറഞ്ഞു. അതേസമയം, സിനിമയിലെ ക്രിമിനൽ വല്‍ക്കരണത്തിന് ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. തൃശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് ഇരുവരും അഭിപ്രായം വ്യക്തമാക്കിയത്.
അമ്മയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ഏറെ സങ്കടം തോന്നിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ആരോപിതനായ വ്യക്തി അതു തെളിയിക്കട്ടെ. ചില അവസരങ്ങളില്‍ പ്രതിഷേധം അനിവാര്യമാണ്. പ്രഗല്‍ഭരായ ആളുകള്‍ ഞങ്ങളുടെ പ്രവൃത്തി അനിവാര്യമായിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്തതില്‍ പകുതിയും സ്ത്രീകളായിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സിനിമയിലും പുറത്തും മാതൃത്വം പറയുന്ന അമ്മയിലെ അമ്മമാർ എടുത്ത നിലപാടിനെ സംവിധായകർ കമൽ വിമർശിച്ചു.