ബന്ധിപ്പൂർ കടുവാ സങ്കേതത്തിലെ സുൽത്താൻ ബത്തേരി ഹൈവേയിലെ നോൺ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് പരിപാടി ചിത്രീകരിയ്ക്കുക. മൂന്ന് ദിവസത്തെ ചിത്രീകരണമാണ് ഉള്ളത്. ചിത്രീകരണത്തിനുള്ള അനുമതി മുംബൈയിലെ സെവന്റോറസ് എന്റർടെയിൻമെന്റ്സിന് കർണാടക വനം വകുപ്പ് നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് പരിപാടി ചിത്രീകരിയ്ക്കുന്നതിനുള്ള അനുമതി നൽകിയിരിയ്ക്കുന്നത്.
രജനീകാന്ത് കുടുംബ സമേധമാണ് ബന്ദിപ്പൂരിലെത്തിയത്. പരിപാടിയ്കായി രജനികാന്ത് ബന്ദിപ്പൂരിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വെഴ്സസ് വൈൽഡ് എപ്പിസോഡ് ചിത്രീകരിച്ചത്. മോദി അതിഥിയായി എത്തിയ എപ്പിസോഡ് അന്താരാഷ്ട്ര തലത്തിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.