ഇതാണ് ഖുറേഷി അബ്രാം; വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

വ്യാഴം, 25 ഏപ്രില്‍ 2019 (08:45 IST)
പൃത്വിരാജ്- മോഹൻലാൽ ചിത്രം ലൂസിഫർ 150 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ് കഥാപാത്രത്തിൽ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫർ എത്തിനിൽക്കുന്നത്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കയാണ് ഖുറോഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.
 
ന്യൂയോർക്ക് ടൈംസും ഗാർഡിയനും ഡോണും അടക്കമുള്ള പത്രങ്ങളിൽ അബ്രാം ഖുറോഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും വന്ന വാർത്തകളിലൂടെയാണ് ആരാണ് അബ്രാം ഖുറേഷി എന്ന്  പറയുന്നത്. പ്രധാന രഹസ്യാന്വേഷണ ഏജൻസികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത മുന്നേറുന്ന, മയക്കുമരുന്ന് മാഫിയകൾക്ക് ഭീതി പടർത്തുന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്റെ ഖുറേഷി അബ്രാമിനെ വീഡിയോയിൽ അവതരിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍