ഓക്സ്ഫഡ് വാക്സിൻ രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുക ജൂലൈ വരെ മാത്രം; അതിന് ശേഷം വില അസ്ട്രസെനക തീരുമാനിയ്ക്കും

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (08:02 IST)
ഓക്സഫഡ് സർവകലാശാലയും അസ്ട്രസെനകയും ചെർന്ന് വികസിപ്പിയ്ക്കന്ന കൊവിഡ് വാക്സിൻ രാജ്യത്ത് കുറഞ്ഞവിലയിൽ ലഭിയ്ക്കുക അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷം വാക്സിന്റെ വില തീരുമാനിയ്ക്കുക ഉത്പാദക കമ്പനിയായ അസ്ട്രസെനകയായിരിയ്ക്കും. ലാഭമെടുക്കാതെ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കും എന്നായിരുന്നു നേരത്തെ നൽകിയ വാഗ്ദാനം. എപ്പോൾ വാക്സിന് ലഭ്യമാകും എന്നതിൽപോലും വ്യക്തതയില്ലാതിരിയ്ക്കെയാണ് കമ്പനിയുടെ നിലപാട് മാറ്റം. 
 
അടുത്ത വർഷത്തോടെ മാത്രമേ വാക്സിന് വിപണിയിലെത്തിയ്ക്കാനാകും എന്നാണ് നിലവിൽ കണക്കാക്കപ്പെടുന്നത്. അതും എപ്പോൾ പുറത്തിറക്കാനാകും എന്നത് വ്യക്തമല്ല. അങ്ങനെയെങ്കിൽ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമേ വാക്സിൻ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ ലഭ്യമാകു. സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് രാജ്യത്ത് ഒക്സ്ഫഡ്, അസ്ട്രസെനക വാക്സിൻ ഉദ്പാദനത്തിന് കരാറുള്ളത്. ഇന്ത്യയിൽ വാക്സിന്റെ പരീക്ഷണം പുരോഗമിയ്ക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article