കാറിന് പിന്നിൽ രണ്ടുതവണ ലോറി വന്നിടിച്ചു; തന്നെ ആക്രമിയ്ക്കാൻ ആസൂത്രിത നീക്കമെന്ന് അബ്ദുള്ളക്കുട്ടി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (07:36 IST)
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വാഹനം മലപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടു, തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ മലപ്പുറം റണ്ടത്താണിയിൽവച്ച് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ലോറി ഇടിയ്ക്കുകയായിരുന്നു. കാറിനുപിന്നിൽ രണ്ടുതവണ ലോറി വന്നിടിച്ചു എന്നും അപകടം ആസൂത്രിതമാണെന്ന് സംശിയിയ്ക്കുന്നു എന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
 
കെഎല്‍ 65 എം 6145 എന്ന നമ്പറിലുള്ള ലോറിയാണ് കാറിന് പിന്നിൽ ഇടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നതാണ് ലോറി ഡ്രൈവറുടെ വിശദീകരണം. എന്നാൽ രണ്ടുതവണ ലോറി വന്നിടിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നു, ഇന്ന് പൊലീസിന് പരാതി നൽകും. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്ന ആരോപണവുമായി ബ്ജെപി പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article